Thursday, November 10, 2011

ഒരു രാത്രിയുടെ സ്വപ്നം

 നിന്‍ മുടിയിഴകളില്‍ കൈ ഓടിച്ചൊരു കുഞ്ഞു
 തെന്നലെപ്പോലെ ഞാന്‍ അരികില്‍ നില്‍ക്കാം

 ചൂളം വിളിക്കുമാ കാറ്റിനെപ്പോലെ നിന്‍ 
ചെവിയില്‍ ഞാന്‍ പാട്ടുകള്‍ പാടിത്തരാം

ഉണരുമെന്‍ ഉള്ളിലെ സ്വപ്നങ്ങളൊക്കെയും 
നിന്നെക്കുറിച്ച് ഉള്ളതായിരിക്കാം 

എന്‍ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന നിന്നെയൊരു   
മണിവീണ പോലെ ഞാന്‍ കാത്തു കൊള്ളാം...  

ഇനി നീ ഉറങ്ങെന്നോമലെ.  


---------------------------------------------------------------------------------------------------

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home