Wednesday, January 10, 2018

കണ്ണൂർ

 
രക്തത്തിൽ മുങ്ങിയ വിപ്ലവങ്ങൾക്കൊടുവിൽ, 

വിറങ്ങലിച്ച ശരീരങ്ങളെ പുതപ്പിച്ച ചെങ്കൊടിയുടെ ബലത്തിൽ, 

മത ഭ്രാന്തിനു മുന്നിൽ കീഴടങ്ങാത്ത മനസ്സിന്റെ ബലത്തിൽ, 

ലോകത്തെ മുഴുവൻ വെല്ലു വിളിച്ച നാട് . 

കണ്ണൂർ !!



-------------------------------------------------------------------------------------------------------

Wednesday, March 22, 2017

സ്ഥാനങ്ങൾ


മനുഷ്യൻ മറ്റുള്ളവർക്ക് സ്ഥാനങ്ങൾ പതിച്ചു നൽകാറുണ്ട്.

ചിലർക്ക് വാക്കുകളിലാണ് സ്ഥാനം. കടലാസു പോലെ.

ചിലർക്ക് മനസിലാണ് സ്ഥാനം. ഓർമ്മകൾ പോലെ.

ചിലർക്ക് ജീവിതത്തിലാണ് സ്ഥാനം. കഷ്ടപ്പാടുകൾ പോലെ.

ചിലർക്ക് സ്ഥാനങ്ങൾ കൊടുക്കാൻ കഴിയാറില്ല. ഒന്നിൽ മാത്രമായി നമുക്കവരെ നിർത്താവാനാവില്ല. ചപ്പു ചവറുകൾ പോലെ.


-------------------------------------------------------------------------------------------------------------

Friday, March 10, 2017

Murder

The blade swung with fury.

Spines shivered, veins started to pour. Life ran down and then the downfall.

The chicks in their nests on a free-fall were the only eye witness to the murder.


-----------------------------------------------------------------------------------------------------------------

Tree fall.

Wednesday, March 1, 2017

The Memory Archive


A farewell and an old student representative. The combination I always dreamt of. Sometimes, dreams take us for a ride, making themselves a reality. 

An auditorium that echoed the voice of children for years. And now when I see the same place again, it seems so small to the ones I have seen. But still the memories made my eyes wet to realise how big those small buildings were.

And I smiled.

----------------------------------------------------------------------------------------------------------------------

A moment of return to the old school for a felicitation as alumni.

കണ്ടെത്തൽ


ഒരു കാലം എന്നിലെ യുവാവ് അവളെ തിരയുകയും, അവളിലെ പ്രോജ്വലിതയായ പെണ്ണ് എന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു. 

അതിനു ശേഷം അവളിലെ യുവതി എന്നെ തേടുകയും ഞാൻ അവളെ കണ്ടെത്തുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ, അന്നവർ കുട്ടികളായി മാറി. !!

------------------------------------------------------------------------------------------------------------




Thursday, January 26, 2017

നിള - ഒരു ഓർമ്മപ്പെടുത്തൽ







മണൽപ്പുഴക്ക് നടുവിലൂടെ മണ്ണിനെ നനച്ചിരുന്ന നിളയുടെ ശേഷിപ്പുകൾ ഒരു രേഖ പോലെ കടന്നു പോകുന്നു. ആ രേഖയുടെ ഏറ്റക്കുറച്ചിലുകളിൽ ജീവ വർഗ്ഗങ്ങൾ നാവു നനയ്ക്കുകയും കുളിരു കൊള്ളുകയും ചെയ്യുന്നു. 

മണൽപ്പരപ്പുകളുടെ വിദൂരത എന്ന് അവസാനിപ്പിക്കാൻ കഴിയും എന്ന്, മനുഷ്യൻ, വാരി നിറച്ച മണൽച്ചാക്കുകളുടെ എണ്ണത്തിലൂടെ കണക്കെടുക്കുന്നു. കഴിഞ്ഞ കാലത്തിന്റെ സ്‌മൃതികളിൽ ഊറ്റം കൊണ്ട് അക്ഷരങ്ങളിലൂടെ ചിലർ വിലപിച്ചു കൊണ്ടേ ഇരിക്കുന്നു.

ചെറിയൊരു ചോല പോലെ ഒഴുകുന്ന നിള തന്റെ മാറിൽ വിടർന്നു പൊങ്ങിയ പുൽ നാമ്പുകൾക്കു പോലും പശിയടക്കാനാകാതെ നിർവികാരയായി നിൽക്കുന്നു. വിലാപം മാത്രം ബാക്കിയാകുന്ന ഈ കാലത്താണ് നാം ജീവിക്കുന്നത്. അധികാരങ്ങൾക്കു ചൂഷണത്തിന്റെ രുചി അടങ്ങാൻ കാലം ഇനിയും മുന്നോട്ട് നീങ്ങേണ്ടതായി വരാം.

ഒരാളെപ്പോലും നനക്കാൻ  അല്ലാതെ പെയ്ത ഒരു ചാറ്റൽ മഴയെ, ആ ജലരേഖ എത്ര ആവേശത്തോടെയാണ് സ്വീകരിച്ചത്.മുട്ട് വരെ മാത്രം നനക്കാൻ പോന്ന ശോഷിച്ച നദി, ഭൂതകാലത്തിന്റെ ആർത്തിരമ്പലുകൾക്കായി കൊതിക്കുന്നത് ആ മഴത്തുള്ളികൾക്ക് എങ്കിലും മനസ്സിലായിട്ടുണ്ടാവും ! 



       വരികളിൽ കണ്ട നിന്നിരച്ചു പൊന്തൽ
       മൺതരികളിൽ കണ്ടില്ല യിന്നേവരെ
       പതിയെയിക്കാലം മറക്കയാവാം
       നിളയെന്ന നിന്നെ ഒഴിക്കയാവാം
       ഇനി ആർത്തു പൊന്തി യീനാടു തൻ
       ഇമ നിന്നിൽ മാത്രമായ് നിർത്തണം നീ
       ഈ മണൽത്തരികളെ ചുംബിച്ചുണർത്തുവാൻ
       നിൻ മാറിൽ ജീവൻ വിടർത്തണം നീ
       ഇരു കര മുറ്റുന്ന നിന്നെക്കാണാൻ..
       ഇതു വഴി പോകുമ്പോൾ കൺ നിറയാൻ...


---------------------------------------------------------------------------------------------------------------


Friday, December 30, 2016

ഓർമ്മക്കുറിപ്പുകൾ


എന്റെ ഉള്ളിലെ മനുഷ്യൻ നിന്നെ തിരയുകയാണ്. 

കാഴ്ചകൾ മങ്ങുമ്പോഴും കാലം കടന്നു പോകുമ്പോഴും തിരച്ചിൽ അവസാനിക്കുന്നില്ല. കണ്ടെത്തും എന്ന വിശ്വാസമോ കാണുമെന്ന യാഥാർഥ്യമോ, എന്താണെന്നറിയില്ല, തിരയുന്ന എന്റെ ഉള്ളിൽ ചഞ്ചലമാകാത്ത മനസ്സിന് സ്‌ഥാനം നൽകുന്നത്. രണ്ടാണെങ്കിലും കണ്ടെത്തുന്നുണ്ട്, എവിടെയൊക്കെയോ വെച്.


ഈ തിരച്ചിൽ തുടങ്ങിയിട്ട് കാലം ഏറെയാകുന്നു എന്ന തിരിച്ചറിവ് ഏറ്റവും അവസാനമായി ഉണ്ടായ കണ്ടുമുട്ടലിലാണ് നമ്മൾ തിരിച്ചറിഞ്ഞത് . അതോ അത് നീ നേരത്തെ തന്നെ അറിഞ്ഞിരുന്നോ? 

എന്റെ ഉള്ളിലെ വ്യക്തിബോധത്തെ നിർവികാരതയുടെ ഇടങ്ങളിലേക്ക് തള്ളിയിട്ട് കാലത്തെ മുന്നോട്ട് നയിക്കുന്ന കാലഘട്ടത്തിലെല്ലാം അതിനൊരു മാറ്റം സൃഷ്ടിക്കാനെന്ന വണ്ണം നീ എത്തിച്ചേരുന്നു എന്നത് അത്ഭുദത്തോടെ അല്ലെങ്കിലും അല്പം ആശ്ചര്യത്തോടെ തന്നെ ഞാൻ തിരിച്ചറിയുന്നു. 

ആ തിരിച്ചറിവിന്റെ പ്രതീകങ്ങളാണ് നീ എത്തിച്ചേരുമ്പോൾ മാത്രം പിറവിയെടുക്കുന്ന ഈ കുറിപ്പുകൾ.