Saturday, December 31, 2011

പുതുവര്‍ഷ പുലരിയും കാത്ത്



ജലാശയത്തിനു നടുവില്‍ എപ്പോഴോ വിടര്‍ന്നു പൊങ്ങിയ നെയ്യാംബലിന്റെ നെറുകയില്‍ നിര്‍വൃതിയോടെ പെയ്തിറങ്ങിയ മഴത്തുള്ളികള്‍ എന്താണ് പറയുന്നത് ? 

കഴിഞ്ഞു പോകുന്ന കാലത്തിന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് നിര്‍വികാരതയുടെ ചായം ചാര്‍ത്തിയാല്‍, ചലനം ഇല്ലാത്ത ജലം പോലെ നൈമിഷികമായി നില്കുമെന്നോ ??

അതോ ആ നിമിഷാര്ധങ്ങളുടെ ഇടയില്‍ പുനര്‍ജനിക്കുന്ന സ്വപ്‌നങ്ങള്‍, കരയെ വന്നു തലോടുന്ന ഓളങ്ങളെ പോലെ, വരും കാലത്തിന്റെ പുലരികളെ പുല്കുമെന്നോ??

അറിയില്ല … എങ്കിലും കാത്തിരിക്കാം..മറ്റൊരു പുതുവര്‍ഷ പുലരിക്കായി.. 
ആഗ്രഹങ്ങളും സ്വപ്നങ്ങളും കൊണ്ട് നെയ്തു കൂട്ടുന്ന നമ്മുടെ ജീവിതങ്ങള്‍ക്ക് ഒരു പ്രതീക്ഷയോടെ.

---------------------------------------------------------------------------------------------------------------------